എഴുകോൺ: ഡോ. അബ്ദുൾകലാം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ ഓണോത്സവ കാർഷിക മേള മന്ത്രി ജെ. മേഴ്സികുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. ഒരു വയലും ഇനി നികത്താൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. തണ്ണീർത്തട നിയമപ്രകാരം തരിശിടുന്ന ഭൂമി പഞ്ചായത്തുകൾ ഏറ്റെടുത്ത് അയൽക്കൂട്ടങ്ങളെയോ കാർഷിക വിപണി പോലെയുള്ള സംവിധാനങ്ങളെയോ ഏൽപ്പിക്കണം. ഭൂവുടമ സ്വന്തമായി കൃഷിക്ക് തയ്യാറാകുന്നത് വരെ വാടക നൽകാതെ തന്നെ ഏറ്റെടുക്കുന്നവർക്ക് കൃഷി തുടരാമെന്നും മന്ത്രി പറഞ്ഞു.
സൊസൈറ്റി പ്രസിഡന്റ് ജി. മോഹൻലാൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന പി.ഐഷാ പോറ്റി എം.എൽ.എയും സ്റ്റാളുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാറും നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ, കെ. തമ്പാൻ, എൽ. ആശാമോഹൻ, ആർ. സുരേന്ദ്രൻ പിള്ള, കെ. ഹർഷകുമാർ എന്നിവർ സംസാരിച്ചു. ബി. രാജശേഖരൻ നായർ സ്വാഗതവും ആർ .രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.