al
ചന്തമുക്ക് റോഡിലെ കുഴികൾ നികത്തി പോലീസ്

പുത്തൂർ: പുത്തൂർ-ചന്തമുക്ക് റോഡിലെ അപകടക്കുഴികൾ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നികത്തി. കാലങ്ങളായി അപകടക്കെണിയൊരുക്കിയ കുഴികളാണ് പുത്തൂർ എസ്.എ രതീഷ് കുമാറിന്റെ നേതൃത്വത്തിൽ അടച്ചത്. ജെ.സി.ബി ഉപയോഗിച്ച് റോഡ് നിരപ്പാക്കിയ ശേഷമായിരുന്നു പ്രവൃത്തികൾ. ഓണക്കാലമായത്തോടെ പുത്തൂരിലെ തിരക്ക് വർദ്ധിച്ചിരുന്നു. ഇതിനിടെയാണ് റോഡിലെ കുഴികൾ അപകടങ്ങൾക്ക് കാരണമായത്. ഇതിനെതിരെ പരാതി ശക്തമായപ്പാഴാണ് പൊലീസിന്റെ അടിയന്തര ഇടപെടൽ.