കൊല്ലം: ഒറ്റപ്പെടുന്നവരെയും ദുരിതമനുഭവിക്കുന്നവരെയും ഏകാന്തതയിൽ നിന്ന് കൈപിടിച്ചുയർത്തിയ മദർതെരേസ ജീവകാരുണ്യപ്രവർത്തകർക്ക് ഒരു മാതൃകയാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ.പി. സജിനാഥ് പറഞ്ഞു. മദർ തെരേസയുടെ 109-ാം ജന്മദിനാഘോഷം സ്നേഹതീരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനലൂർ രൂപതാ വികാരി ജനറാൾ മോൺ. വിൻസെന്റ് എസ്. ഡിക്രൂസ് മുഖ്യാതിഥി ആയിരുന്നു. എ. സജീദ് അദ്ധ്യക്ഷത വഹിച്ചു. സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ, പി. ശ്രീദേവിഅമ്മ, സുജാത, ആശാ ബിജു, സലീം സൈനുദ്ദീൻ, അഡ്വ. വിജയമോഹൻ, പാർവതി, മേഴ്സി, എ.എ. വാഹിദ് എന്നിവർ സംസാരിച്ചു. തുടർന്ന് അന്തേവാസികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.