photo
കരുനാഗപ്പള്ളി സബ് ട്രഷറിയിൽ സ്ഥാപിച്ച ടോക്കൺ സിസ്റ്റത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ എം.ശോഭന നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കരുനാഗപ്പള്ളി സബ് ട്രഷറിയിൽ ടോക്കൺ അനൗൺസ്മെന്റ് ആൻഡ് ഡിസ്‌പ്ളേ സിസ്റ്റം സ്ഥാപിച്ചു. നഗരസഭാ ചെയർപേഴ്സൺ എം.ശോഭന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. വി. രാജശേഖരൻ ടി.എം. അനസ്, പി.എൻ. മനോജ്, ഡി. ശശി, എ. സുകേശൻ തുടങ്ങിയവർ പ്രസംഗിച്ചു.