photo
മുറ്റത്തെ മുല്ല പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് അസി: രജാസ്ട്രാർ എസ്.സന്തോഷ് കുമാർ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: വട്ടിപ്പലിശക്കാരിൽ നിന്ന് പൊതുസമൂഹത്തെ രക്ഷിക്കുന്നതിനായി കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് മുറ്റത്തെ മുല്ല പദ്ധതിക്ക് തുടക്കം കുറിച്ചു. ബാങ്ക് അങ്കണത്തിൽ സംഘടിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് അസി. രജിസ്ട്രാർ എസ്. സന്തോഷ് കുമാർ നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ് കെ. രേണുജി അദ്ധ്യക്ഷത വഹിച്ചു. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, സഹകരണ വകുപ്പ് അസി. ഡയറക്ടർ സ്റ്റീഫൻ, എ.ഡി.എസ് ചെയർപേഴ്സൺ ലതികാ ബാബു, സീനിയർ ഇൻസ്പെക്ടർ ചിത്ര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അലാവുദ്ദീൻ കരുക്കുന്നേൽ, ശിവാനന്ദൻ, രമാദേവി, കമർബാൻ, രമ രാജു, പ്രസന്നൻ, ബാങ്ക് വൈസ് പ്രസിഡന്റ് അബ്ദുൽസലാം, സെക്രട്ടറി സി. നിഷ എന്നിവർ പ്രസംഗിച്ചു.