vnss-
വി.എൻ.എസ്.എസ് നഴ്സിംഗ് കോളേജിലെ 12-ാം ബാച്ചിലെ നാലാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളുടെ യാത്രഅയപ്പ് ചടങ്ങ് എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.ജി.ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വി.എൻ.എസ്.എസ് നഴ്സിംഗ് കോളേജിലെ 12-ാം ബാച്ചിലെ നാലാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളുടെ യാത്രഅയപ്പ് ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്‌തു.

പ്രിൻസിപ്പൽ പ്രൊഫ. വി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ അസി. സെക്രട്ടറി എൻ. രാജേന്ദ്രൻ, കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.ബീന പി. സോമൻ, നാലാം വർഷ വിദ്യാർത്ഥിനികളായ ദേവിക, അഭിരാമി, രണ്ടാം വർഷ എം.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിനി കാർത്തിക എന്നിവർ സംസാരിച്ചു.

അസി.പ്രൊഫസർ അമൃത ആർ. സത്യൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. രണ്ടാം വർഷ എം.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ യാത്ര അയപ്പും ഇതിനൊപ്പം നടന്നു.