kudumbam
ചാക്കച്ചേരിൽ പത്മനാഭൻ കുടുംബസംഗമവും വാർഷികവും ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു. കെ.പി.എ.സി ലീലാകൃഷ്ണൻ, കെ. സുന്ദരേശൻ, ഡി. സന്തോഷ് കുമാർ തുടങ്ങിയവർ സമീപം

കൊല്ലം: ചാക്കച്ചേരിൽ പത്മനാഭൻ കുടുംബയോഗത്തിന്റെ 8-ാമത് വാർഷിക സമ്മേളനവും കുടുംബസംഗമവും ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഡി. വിജയധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ.സി ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ. സുന്ദരേശൻ റിപ്പോർട്ടും ട്രഷറർ ബി. സന്തോഷ് കുമാർ കണക്കും അവതരിപ്പിച്ചു.

അന്തരിച്ച കുടുംബാംഗങ്ങളെ മുൻ സെക്രട്ടറി ജെ. അശോകരാജൻ അനുസ്മരിച്ചു. മുൻ എക്സിക്യൂട്ടീവ് എൻജിനിയർ ഡി. പ്രസന്നൻ വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ. സി.വി. വിവേക്, ഡോ. ബ്രിജോയ്, സവിധൻ എന്നിവർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഡി. സന്തോഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. സജീഷ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ, ബോട്ട് യാത്ര എന്നിവ നടന്നു.