ചാത്തന്നൂർ: ചാത്തന്നൂർ ഗവ. എൽ.പി.എസിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ദേശീയ കായിക ദിനാചരണം സംഘടിപ്പിച്ചു. ചാത്തന്നൂരിൽ നിന്ന് ദേശീയ - സംസ്ഥാന തലത്തിൽ പ്രതിഭ തെളിയിച്ച കെ. രവീന്ദ്രൻ, തങ്കമ്മ, സി. സുരേന്ദ്രൻ, ഡോ. നിത്യ പ്രേം എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം എ. സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റാണി സാം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജി. പ്രദീപ്കുമാർ, എസ്. ശ്രീലേഖ, നാസിമുദ്ധീൻ, ബിബിത, എച്ച്. അജയകുമാർ, കെ. ജോൺസ്, ലൂക്കോസ്, അനിൽബാബു എന്നിവർ സംസാരിച്ചു.