ചാത്തന്നൂർ: കരൾരോഗ ബാധിതയായി ചികിത്സായിലായ സാഹിത്യകാരി ഭൂതക്കുളം കലയ്ക്കോട് നസീമ നജിമിന്റെ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച ഒരു ലക്ഷം രൂപ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ കൈമാറി.
നെടുങ്ങോലം രഘു, എൻ. ഉണ്ണികൃഷ്ണൻ, പരവൂർ സജീബ്, വി.കെ. സുനിൽകുമാർ, ബി. അനിൽകുമാർ, കെ. സുനിൽകുമാർ, നെല്ലേറ്റിൽ ബാബു, ഷൈജു ബാലചന്ദ്രൻ, എസ്. സുനിൽകുമാർ, സുഭാഷ് ഉണ്ണിത്താൻ, സഞ്ജയൻ പിള്ള, രതീഷ് ഭൂതക്കുളം, പരമേശ്വരൻ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഭാരവാഹികളായ സതീന്ദ്രൻപിള്ള, ശശി മാവിള, അഞ്ചൽ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.