photo
സി.സി ടി.വിയിൽ പതിഞ്ഞ ദൃശ്യത്തിലുള്ളവർ

പാരിപ്പള്ളി: ബാർ കൗണ്ടറിൽ നിന്ന് സ്വൈപ്പിംഗ് മെഷീൻ കവർന്നു. കഴിഞ്ഞ 26ന് രാത്രി 9ന് നിലമേൽ രാജ് റീജൻസി ബാറിലെ കൗണ്ടറിൽ നിന്നാണ് രണ്ടുപേർ മെഷീൻ അപഹരിച്ചത്. ഇവരുടെ ചിത്രം ബാറിലെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരുപതിനായിരത്തോളം രൂപ വിലവരുന്ന മെഷീനാണ് അപഹരിക്കപ്പെട്ടത്. ഇത് സംബന്ധിച്ച് ചടയമംഗലം പൊലീസിൽ പരാതി നൽകി. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8943333830 എന്ന നമ്പരിൽ ബന്ധപ്പെടണം.