കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയത്തിന് സമീപം പ്രവർത്തനമാരംഭിച്ച റെഡീം ക്ലബ് ഇന്റർനാഷണലിന്റെ കേന്ദ്ര ഓഫീസ് എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊല്ലം രൂപതാ അദ്ധ്യക്ഷൻ ഡോ. പോൾ ആന്റണിമുല്ലശ്ശേരി ആശീർവാദ കർമ്മം നിർവഹിച്ചു. സീനിയർ സിറ്റിസൺഷിപ്പുള്ള വ്യക്തികളെയും തൊഴിൽ മേഖലയിലും കലാകായിക വിദ്യാഭ്യാസ മേഖലയിലും മികവു പുലർത്തിയവരെയും ചടങ്ങിൽ മെമന്റോയും കാഷ് അവാർഡും നൽകി ഡോ. യൂനുസ് കുഞ്ഞും പ്രൊ. ഇ. മേരീദാസനും ചേർന്ന് ആദരിച്ചു.
യോഗത്തിൽ റെഡീം ക്ലബ് പ്രസിഡന്റ് പ്രൊഫ. എസ്. വർഗീസ് അദ്ധ്യക്ഷത വഹിച്ചു.രാജീവ് റോൾഡൻ, നൗഷാദ് ഇബ്രാഹിം , മോളി ടൈറ്റസ് എന്നിവർ
സംസാരിച്ചു.