muhamed-arif
എ. മുഹമ്മദ് ആരിഫ് (ജില്ലാ പ്രസിഡന്റ്)

കൊല്ലം: സർക്കാരിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വ്യാപാരികളോട് ശത്രുക്കളെന്ന പോലെ പെരുമാറുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ കണ്ണൂർ ആവശ്യപ്പെട്ടു.കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ളബിൽ നടന്ന ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമിതി ജില്ലാ ഭാരവാഹികളായി എ. മുഹമ്മദ് ആരിഫ് ( പ്രസിഡന്റ് ), എ.എ.കലാം (വർക്കിംഗ് പ്രസിഡന്റ് ), ആർ. വിജയൻപിള്ള (ജനറൽ സെക്രട്ടറി), വി.ശശിധരൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഹാജി എം.ഷാഹുദ്ദീൻ, സി.എസ്. മോഹൻദാസ്, കെ.കെ. അശോക്‌കുമാർ, ഷിഹാൻബഷി, എൻ. രാജഗോപാലൻ നായർ, സുബ്ര എൻ. സഹദേവൻ (വൈസ് പ്രസിഡന്റുമാർ), ഡി. മുരളീധരൻ, ചന്ദ്രൻ കലൈയനാട് എച്ച്. സലീം, വി.ഡി. ദിനമോൻ, ജി. കൃഷ്ണൻകുട്ടി നായർ, നജും (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ. മുഹമ്മദ് ആരിഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം. നസീർ, സെക്രട്ടറിമാരായ കെ.എസ്. രാധാകൃഷ്ണൻ, നിജാംബഷി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.എസ്. മനോജ്, ജില്ലാ ജനറൽ സെക്രട്ടറി ആർ. വിജയൻപിള്ള, എബ്രഹാം പരുവാനിക്കൽ, വി. ശശിധരൻ നായർ, പാപ്പനംകോട്ട എസ്. രാജപ്പൻ, എസ്. മോഹൻകുമാർ, വൈ. സാമുവൽകുട്ടി, സി.എസ്. മോഹൻദാസ്, ഷിഹാൻ ബഷി, ഷിഹാബ് എസ്. പൈനുംമൂട്, കെ.കെ. അശോക്‌കുമാർ, സുബ്ര എൻ. സഹദേവ്, എൻ. രാജഗോപാലൻ, എച്ച്. സലീം, മുരുകൻ ആചാരി, ജി. കൃഷ്ണൻകുട്ടി നായർ എന്നിവർ സംസാരിച്ചു.