കൊല്ലം: ശിവഗിരി ശ്രീനാരായണ ധർമ്മവൈദിക പ്രചാരണസഭയുടെ ജില്ലാ സമ്മേളനവും ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ആശ്രാമം കെ.എസ്.എസ്.ഐ.എ ഹാളിൽ നടന്നു. ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. അശോക് ശൂലപാണി അദ്ധ്യക്ഷത വഹിച്ചു. വൈദിക സംഘം ട്രസ്റ്റ് ആചാര്യൻ സുഗതൻ തന്ത്രി, മനോജ് തന്ത്രി, ശാന്തിലാൽ ശാന്തി, സുബ്രഹ്മണ്യൻ തന്ത്രി, രാജേന്ദ്രബാബു ശാന്തി, സുന്ദരേശൻ ശാന്തി, സലിമോൻ തന്ത്രി, ബാബു ശാന്തി, കുട്ടൻ ശാന്തി, അജേഷ് ശാന്തി, എന്നിവർ സംസാരിച്ചു.