പുത്തൂർ: ഉല്ലാസ ഗണിത പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുളക്കട ഗവ.എൽ.പി.എസിൽ പി.അയിഷാപോറ്റി എം.എൽ.എ നിർവഹിച്ചു. എസ്.എസ്.കെയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ഒന്ന്,രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി അധ്യക്ഷയായി. ഉല്ലാസ ഗണിത കിറ്റ് വിതരണം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.സരസ്വതി നിർവഹിച്ചു. ഗണിത മികവ് പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിജിറ്റൽ മാത്സ് ജില്ല പ്രോഗ്രാം ഓഫീസർ മിനിയും ഉദ്ഘാടനം ചെയ്തു. വീട്ടിൽ ഒരു ഗണിത ലാബ് ഉദ്ഘാടനവും പദ്ധതി വിശദീകരണവും പ്രോജക്ട് ഡയറക്ടർ ഡോ.എ.പി.കുട്ടിക്കൃഷ്ണൻ നിർവഹിച്ചു. ജില്ല കോ-ഓർഡിനേറ്റർ റെനി ആന്റണി സന്ദേശം നൽകി. എസ്.എസ്.കെ.ജില്ലാ പ്രോജക്ട് ഓഫീസർ എച്ച്.ആർ. അനിത, ജില്ല പഞ്ചായത്തംഗം ആർ.രശ്മി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.രാജേഷ്, വാർഡംഗം എസ്.രഞ്ജിത്ത്, ബി.പി.ഒ. മഞ്ജുകുമാരി, പ്രഥമാധ്യാപിക വിജയലക്ഷ്മി, എ.ഇ.ഒ.കെ.അജയൻ, മിനികുമാരി, സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കുള്ള ഗണിതപരിചയ ക്ലാസ് , ഘോഷയാത്ര എന്നിവയും ഉണ്ടായിരുന്നു.