ശാസ്താംകോട്ട: പനപ്പെട്ടി പറമ്പിലഴികത്തു വടക്കതിൽ പൊന്നമ്മ അമ്മയുടെ വീട് കഴിഞ്ഞ രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ തകർന്നു. വീടിന്റെ അടുക്കള ഭാഗാണ് പൂർണമായും തകർന്നത്. ഭിത്തിയും,ഷീറ്റും നിലം പതിച്ചു. ഈ സമയം മറ്റ് കുടുംബാംഗങ്ങൾ അകത്ത് ഉറക്കത്തിലായിരുന്നു. അടുക്കള ഉപകരണങ്ങൾ പൂർണമായും നശിച്ചു. വീടിന്റെ ബാക്കി ഭാഗങ്ങളും ദ്രവിച്ചു വീഴാറായ അവസ്ഥയിലാണ്. നേരത്തേ അറ്റകുറ്റപ്പണിക്ക് ഇവർക്ക് പഞ്ചായത്തിൽ നിന്ന് തുകയനുവദിച്ചെങ്കിലും ചില സർക്കാർ നിബന്ധനകൾ മൂലം ലഭ്യമായിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ നിർദ്ധന കുടുംബത്തിന് സർക്കാരിൽ നിന്ന് സാദ്ധ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്ന് പഞ്ചായത്തംഗം സഫിനാ ഹുസൈൻ അറിയിച്ചു.