കൊല്ലം: മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാല സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാലോക സാഹിത്യചർച്ച നടന്നു. ഗ്രന്ഥശാലാ പ്രസിഡന്റ് ഡി. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗിരി പ്രേമാനന്ദ് ചർച്ച നയിച്ചു. എൽ.ആർ.സി സെക്രട്ടറി ഷാജി ബാബു, ശാന്ത, ശശിധരൻപിള്ള, സിലി, നാസർഖാൻ, ബിജു, എഡ്മണ്ട്, സിന്ധു എന്നിവർ സംസാരിച്ചു. രാജു കരുണാകരൻ സ്വാഗതവും ഭരണസമിതി അംഗം ബി. ഡിക്സൺ നന്ദിയും പറഞ്ഞു.