bodha-paurnami
ചാ​ത്ത​ന്നൂ​ർ​ ​ശ്രീ​നാ​രാ​യ​ണ​ ​കോ​ളേ​ജി​ൽ​ ​ന​ട​ന്ന​ ​ബോ​ധ​പൗ​ർ​ണ​മി​ ​ബോ​ധ​വ​ത്ക​ര​ണ​ ​സെ​മി​നാ​ർ​ ​കൊ​ല്ലം​ ​എ​ക്സൈ​സ് ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​ർ​ ​ജേ​ക്ക​ബ് ​ജോ​ൺ​ ​ഭ​ദ്ര​ദീ​പം​ ​കൊ​ളു​ത്തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.​ ​കേ​ര​ള​കൗ​മു​ദി​ ​റ​സി​ഡ​ന്റ് ​എ​ഡി​റ്റ​ർ​ ​എ​സ്.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ചാ​ത്ത​ന്നൂ​ർ​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ബി.​ബി.​ ​ഗോ​പ​കു​മാ​ർ,​ ​സ്കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സി.​എ​സ്.​ ​സു​ഭാ​ഷ് ​ച​ന്ദ്ര​ൻ,​ ​സ്റ്റാ​ഫ് ​അ​ഡ്വൈ​സ​ർ​ ​ഡോ.​ ​എം.​ജി.​ ​ബി​ജു,​ ​എ​ക്സൈ​സ് ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​എ.​ ​ഷ​ഹ​റു​ദ്ദീ​ൻ,​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​ടി.​വി.​ ​നി​ഷ​ ​എ​ന്നി​വ​ർ​ ​സ​മീ​പം

കൊല്ലം: വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ പടയാളികളായി മാറണമെന്ന് എക്സസൈസ് ഡെപ്യൂട്ടി കമ്മിഷണർ ജേക്കബ് ജോൺ പറഞ്ഞു. നമുക്കൊരുമിക്കാം ലഹരിക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി കേരളകൗമുദിയും എക്സൈസും സംയുക്തമായി ചാത്തന്നൂർ എസ്.എൻ കോളേജിൽ സംഘടിപ്പിച്ച ബോധപൗർണമി ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരി പദാർത്ഥങ്ങളുടെ വില്പനയും ഉപയോഗവും നിയന്ത്രിക്കാനും തടയാനും നിരവധി നിയമങ്ങളുണ്ട്. എന്നാൽ നിയമം കർശനമായി നടപ്പിലാക്കിയാലും ലഹരിയുടെ ഉപയോഗം പൂർണമായും നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ബോധവത്കരണത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. ഇപ്പോഴത്തെ സർക്കാർ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിമുക്തി എന്ന പ്രത്യേക മിഷൻ തന്നെ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി ആരംഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കോടി രൂപയാണ് മിഷന്റെ നേതൃത്വത്തിലുള്ള ബോധവത്കരണത്തിനായി നീക്കിവച്ചിട്ടുള്ളത്. ലഹരിവിരുദ്ധ പ്രവർത്തനത്തിൽ കേരളകൗമുദി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ജേക്കബ്ബ് ജോൺ പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ ഡോ. സി.എസ്. സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, എ.എം. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ എസ്. അൻസാർ എന്നിവർ ആശംസകൾ നേർന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എ. ഷഹറുദ്ദീൻ ലഹരിവിരുദ്ധ ക്ലാസെടുത്തു. കോളേജ് സ്റ്റാഫ് അഡ്വൈസർ ഡോ. എം.ജി. ബിജു സ്വാഗതവും അസി. പ്രൊഫ. ടി.വി. നിഷ നന്ദിയും പറഞ്ഞു.