കൊല്ലം: അഞ്ചൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടായിരുന്ന ഡോ.സജീവിന്റെ സ്ഥലംമാറ്റം
റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി ഡി.എം.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ ധർണ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി ഡോ.വിജയകൃഷ്ണൻ, കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ.എസ്.അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി ഡോക്ടർമാർ ധർണയിൽ പങ്കെടുത്തു. ഡോ. സജീവിന്റെ രാഷ്ട്രീയ പ്രേരിതമായ അന്യായ സ്ഥലംമാറ്റം റദ്ദാക്കിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ അറിയിച്ചു. ആശുപത്രിയിലെ ലാബ് ടെക്‌നിഷ്യൻ,ഫാർമസിസ്റ്റ്, എക്‌സ്റേ ടെക്‌നിഷ്യൻ എന്നീ തസ്‌തികകളിൽ ബ്ലോക്ക് പഞ്ചായത്തിന് താൽപര്യമുള്ളവർക്ക് നിയമനം നൽകാൻ സജീവ് വിസമ്മതിച്ചതാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന് കെ.ജി.എം.ഒ.എ നേതൃത്വം ആരോപിച്ചു.