ചാത്തന്നൂർ: കുടുംബശ്രീയുടെ സമൃദ്ധി പദ്ധതിക്ക് ഇത്തിക്കര ബ്ലോക്ക് തലത്തിൽ തുടക്കമായി. ചിറക്കര ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല അദ്ധ്യക്ഷത വഹിച്ചു. ചിറക്കര എ.ഡി.എം സി.എസ്.ഗായത്രി പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ആർ. ദീപു, എം.കെ. ശ്രീകുമാർ, പി. അംബികാകുമാരി, എം. സുഭാഷ്, നിർമ്മലാ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ സുരേഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുസുനിൽ, സെക്രട്ടറി കെ.പി. അനിലകുമാരി എന്നിവർ സംസാരിച്ചു.
കുടുംബശ്രീ ഉത്പന്നമായ 'പോളച്ചിറ നാടൻ പച്ചരി'യുടെ വിപണനോദ്ഘാടനവും ചടങ്ങിൽ നടന്നു. 'ഉത്തമ കാർഷിക വിളകൾ' എന്ന വിഷയത്തിൽ ചാത്തന്നൂർ കൃഷി ഓഫീസർ പ്രമോദ് മാധവൻ ക്ലാസെടുത്തു.