v
ഗ്രാമ പഞ്ചായത്തംഗം ആർ.അമ്പിളിക്കട്ടൻ പോസ്റ്റർ പ്രചാരണം ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: മലയാള ഭാഷയോട് കേരള പി.എസ്.സി പുലർത്തുന്ന അവഗണനയിൽ പ്രതിഷേധിച്ചും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പടെ പി.എസ്.സി നടത്തുന്ന എല്ലാ പരീക്ഷകളും മലയാളത്തിലും മറ്റു ന്യൂനപക്ഷ ഭാഷകളിലും കൂടി നടത്തണമെന്നാവശ്യപ്പെട്ടും ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പി. എസ്.സി ആസ്ഥാനത്ത് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് തഴവ, തൊടിയൂർ പ്രദേശങ്ങളിലെ സാംസ്കാരിക പ്രവർത്തകർ പോസ്റ്റർ പ്രചാരണവും യോഗവും നടത്തി. മഹാദേവദേശായി ഗ്രന്ഥശാലയിൽ നടന്ന യോഗത്തിൽ തഴവ ഗ്രാമ പഞ്ചായത്തംഗം അഡ്വ. ആർ. അമ്പിളിക്കുട്ടൻ,
സൗദാംബിക, പോണാൽ നന്ദകുമാർ, ഷീലാ ജഗധരൻ, ഹസൻ തൊടിയൂർ, സുചന്ദ്രൻ ആചാരി, സൂര്യാ സുരേന്ദ്രൻ, പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു.