vipin
വിപിൻ ലാൽ

കൊല്ലം: വയറിംഗ് ജോലിയ്ക്കിടെ നഗരത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് കാൽവഴുതി വീണ് യുവാവ് മരിച്ചു. കൊല്ലം ആശ്രാമം ദേശിംഗനാട് നഗർ 29, പ്രീതാലയത്തിൽ വാടകയ്‌ക്ക് താമസിക്കുന്ന വിപിൻ ലാൽ (22) ആണ് മരിച്ചത്. ചാമക്കടയിൽ നിർമ്മാണം പുരോഗമിക്കുന്ന വസ്ത്രശാലയുടെ വയറിംഗ് ജോലികൾക്കിടെ ഇന്നലെ വൈകിട്ട് 5നാണ് അപകടമുണ്ടായത്. ലൈഫ് ബെൽറ്റ് ധരിച്ചാണ് ജോലി ചെയ്തതെങ്കിലും താഴെ വീണ് ഗുരുതരമായി പരിക്കേറ്റ വിപിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പരേതനായ മധു ആണ് വിപിന്റെ അച്ഛൻ. അമ്മ: ശോഭ. സഹോദരി: ചെന്താര.