കൊട്ടിയം: ശക്തമായ കാറ്റിലും മഴയിലുംപ്പെട്ട് വീട് തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപെട്ടു.
നെടുമ്പന പഞ്ചായത്തിൽ കുളപ്പാടം സൗത്ത് പതിമൂന്നാം വാർഡിൽ വാഴവിള കോണം സരസ്വതി വിലാസത്തിൽ മുരുകന്റെ വീടാണ് തകർന്നു വീണത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു. സംഭവം. വീട് തകരുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ അപകടം ഒഴിവായി.
ഗ്രാമ പഞ്ചായത്ത് അംഗം സജീവ് റവന്യു അധികാരികളെ വിവരം അറിയിച്ചതിനെ തുടർന്ന് വില്ലേജ് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.