yunus
യൂനുസ് കുഞ്ഞ്

കൊല്ലം: മുൻ എം.എൽ.എയായ എ. യൂനുസ്‌ കുഞ്ഞിനെ മുസ്‌ലിം ലീഗിന്റെ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായി പാർട്ടി ദേശീയ രാഷ്ട്രീയ ഉപദേശക സമിതി യോഗം തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.