തേവലക്കര: തേവലക്കര ക്ഷീരോൽപ്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കളത്തിൽ രാമചന്ദ്രൻ നായരെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു. ബോർഡ് മെമ്പർമാരായി റഷീദ് കുട്ടി, മാമ്പുഴ ശ്രീകുമാർ, രവീന്ദ്രൻ പിള്ള, രാമൻകുട്ടി പിള്ള, നസീമ, ഷൈലജ, ശാന്തമ്മ, ഒാമനക്കുട്ടൻ എന്നിവരെ തിരഞ്ഞെടുത്തു.