schol
ഇടമൺ ഹോളിമാസ് സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിൽ മനശാസ്ത്ര വിദഗ്ദ്ധൻ ഡോ. ആനന്ദ് എസ്.ഉണ്ണിത്താൻ ക്ലാസ് നയിക്കുന്നു

പുനലൂർ: അയ്യങ്കാളി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഇടമൺ ഹോളിമാസ് സെൻട്രൽ സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. സി.പി.എം പുനലൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്. ബിജു പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി. നിസാം അദ്ധ്യക്ഷത വഹിച്ചു. സീനിയർ പ്രിൻസിപ്പൽ എസ്. മോഹൻ, പ്രഥമാദ്ധ്യാപിക ജാസ്മിൻ, ബി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. വളരുന്ന ലോകവും മാറുന്ന ബ്രയിനും എന്ന വിഷയത്തെ ആസ്പദമാക്കി മനശാസ്ത്ര വിഗഗ്ദ്ധൻ ഡോ. ആനന്ദ് എസ്. ഉണ്ണിത്താൻ, ഇന്ത്യൻ ഹിപ്നോട്ടിക്സ് കൗൺസിൽ അംഗവും സൈക്കോളജിസ്റ്റുമായ ആർ. സനിജൻ എന്നിവർ ക്ലാസുകൾ നയിച്ചു.