അഞ്ചൽ: ശബരിഗിരി ഇംഗ്ലീഷ് സ്‌കൂളിന് ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ മികച്ച സ്‌കൗട്ട്‌സ് പ്രവർത്തനത്തിനുള്ള ദേശീയ പുരസ്‌കാരം. കൊച്ചി ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം അവാർഡ് സമ്മാനിച്ചു. സ്‌കൂളിലെ കുട്ടികളായ അനോക് ബി. ബേബി, ജഗൻ ജയപ്രകാശ്, ഇബ്രാഹിം ബാദുഷ, ആദില ഷെമീർ, ഗായത്രി മനോജ്, അനുഷ്മ എന്നിവർക്ക് രാജ്യപുരസ്‌കാരവും പ്രിൻസിപ്പൽ എസ്.വി. മാലിനിക്ക് അച്ചീവർ അവാർഡും സ്‌കൗട്ട് ഇൻ ചാർജ് ഹണി നൗഷാദിന് മെഡൽ ഒഫ് മെറിറ്റും ലഭിച്ചു. അവാർഡ് ദാന ചടങ്ങിൽ ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സംസ്ഥാന ചീഫ് കമ്മിഷണർ എം. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. സി.ബി.എസ്.ഇ തിരുവനന്തപുരം റീജിയൻ അസി. സെക്രട്ടറി മനീഷ് കുമാർ ത്യാഗി, സ്‌കൗട്ട്‌സ് എക്‌സി. ഡയറക്ടർ ക്യാപ്ടൻ കിഷോർ സിംഗ് ചൗഹാൻ, സെക്രട്ടറി എം. ജൗഹർ, ട്രഷറർ ഡോ. ദീപാ ചന്ദ്രൻ, ശബരിഗിരി സ്‌കൂൾ ചെയർമാൻ ഡോ. വി.കെ. ജയകുമാർ എന്നിവർ പങ്കെടുത്തു.