കുന്നത്തൂർ: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കള്ളക്കേസെടുത്ത നടപടി അപലപനീയമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. ശൂരനാട് വടക്ക് പഞ്ചായത്തിൽ കോൺഗ്രസ് സംയുക്ത മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് നേടിയ ചരിത്ര വിജയം വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കും. പൊലീസിനെ ഉപയോഗിച്ചും കള്ളക്കേസെടുത്തും കോൺഗ്രസ് നേതാക്കളെ തളർത്താമെന്ന് മുഖ്യമന്ത്രി പിണറായി കരുതേണ്ടെന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കി. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഖലീൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.കെ. രവി, വൈ. ഷാജഹാൻ, ബ്ലോക്ക് പ്രസിഡന്റ് കെ. സുകുമാരൻ നായർ, സി.കെ. പൊടിയൻ, അംബികാ വിജയകുമാർ, സുജാതാ രാധാകൃഷ്ണൻ, വൈ. ഗ്രിഗറി എന്നിവർ സംസാരിച്ചു.