kunnathur
സിനിമാപറമ്പിൽ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം

കുന്നത്തൂർ: സിനിമാപറമ്പിൽ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കൊട്ടാരക്കരയിൽ നിന്ന് ശാസ്താംകോട്ടയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസും കരുനാഗപ്പള്ളിയിലേക്ക് വന്ന ട്രാൻ. ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരേ ദിശയിൽ നിന്നുമാണ് ഇരു ബസുകളും എത്തിയത്. സ്വകാര്യ ബസ് സിനിമാപറമ്പിലെ സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുമ്പോൾ ഈ ബസിനെ മറികടക്കാൻ ശ്രമിച്ച ട്രാൻ. ബസിന്റെ പിൻഭാഗം സ്വകാര്യ ബസിന്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു. ബസുകൾ നിറുത്തിയിട്ടതിനാൽ ആർക്കും പരിക്കേറ്റില്ല. കൊട്ടാരക്കര - ഭരണിക്കാവ് - കരുനാഗപ്പള്ളി റൂട്ടിൽ ബസുകളുടെ മത്സരയോട്ടം യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.