kunjumol-61
കുഞ്ഞുമോൾ

കൊട്ടാരക്കര: പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വയോധിക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചു. കൊട്ടാരക്കര നീലേശ്വരം പൂവൻപൊയ്ക തെക്കതിൽ കുഞ്ഞുമോളാണ് ( 61) മരിച്ചത്. വെള്ളിയാഴ്ചയാണ് ഇവർ വീടിനുള്ളിൽ ഇവർ ഒറ്റയ്ക്ക് കഴിയുന്ന വിവരം ഗ്രാമപഞ്ചായത്തംഗം ജലജാ സുരേഷ് കൊട്ടാരക്കര പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തി നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞുമോളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ ഒരു മണിയോടെ മരിക്കുകയായിരുന്നു. ഭക്ഷണവും പരിചരണവും ഇല്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഭർത്താവ് മരിച്ച കുഞ്ഞുമോൾക്ക് രണ്ട് പെൺമക്കളാണുള്ളത്. ഇവർ വിവാഹിതരായി വിദൂരത്താണ് താമസം. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.