തൃശൂർ : സാമൂഹിക സേവന രംഗത്തെ വ്യത്യസ്ത മേഖലകളിൽ അഞ്ച് കോടിയുടെ വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനത്തോടെ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളടങ്ങുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ഡിയുടെ ഈ വർഷത്തെ ക്യാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണം നടന്നു. ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡയറക്ടർ വി.പി നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318 ഡി ഗവർണർ എം.ഡി ഇഗ്‌നേഷ്യസ് അദ്ധ്യക്ഷത വഹിച്ചു. മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ രഘുവരൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സർവ്വീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനം മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ അഡ്വ. എ.വി വാമനകുമാർ നിർവഹിച്ചു. മുൻ ഗവർണർമാരായ എൻജിനിയർ ഇ.ഡി ദീപക്, അഡ്വ. കെ.എൻ സോമകുമാർ, അഡ്വ. എം.വി സൂര്യപ്രഭ, പി. ആനന്ദമേനോൻ, വൈസ് ഗവർണർമാരായ സാജു പാത്താടൻ, ജോർജ്ജ് മൊറേലി എന്നിവർ സംസാരിച്ചു. സിനിമാതാരം ഉണ്ണി മുകുന്ദൻ, സംവിധായകൻ രഞ്ജിത്ത് ശങ്കർ, നിർമ്മാതാവ് സന്തോഷ് പവിത്രം എന്നിവർ വിശിഷ്ടാതിഥികളായി. അന്തർദ്ദേശീയ സേവനപദ്ധതികളായ, വിഷൻ പ്രൊജക്ട് 'മിഴിവ്', എൻവയോൺമെന്റ് പ്രൊജക്ട് 'ഹരിതമിത്രം', ചൈൽഡ്ഹുഡ് കാൻസർ പദ്ധതി 'ചെറുപുഞ്ചിരി', ഡയബെറ്റിക് പദ്ധതിയായ 'മാധുര്യം' റിലീവിംഗ് ഹംഗർ പദ്ധതി 'സ്‌നേഹസ്പർശം തുടങ്ങി നിരവധി പദ്ധതികളാണ് ഈ വർഷം നടപ്പിലാക്കുന്നത്.