തൃശൂർ: സംസ്ഥാന സർക്കാർ സാങ്കേതിക വികസന വകുപ്പിന്റെ കീഴിലുള്ള എൻ.എസ്.എസ് ടെക്‌നിക്കൽ സെൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിലെ മികച്ച പ്രവർത്തനം കാഴ്ച വച്ച യൂണിറ്റുകൾക്കുള്ള അവാർഡ് വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേച്ചേരി വിദ്യ എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് ടീം ആറ് പുരസ്‌കാരങ്ങൾ നേടി. മികച്ച യൂണിറ്റ് ആയി വിദ്യ എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റും മികച്ച പ്രോഗ്രാം ഓഫീസർ ആയി കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനിൽ മേലേപ്പുറത്തും വളണ്ടിയർ ആയി എ.എ. ശ്രീഹരിയും ടോപ്പ് സ്‌കോറർ ആയി നിഖിലും തിരഞ്ഞെടുക്കപ്പെട്ടു. പ്രളയദുരിതശ്വാസ പ്രവർത്തങ്ങൾ ഏകോപിപ്പിച്ചതിന് മികച്ച കോ - ഓർഡിനേറ്റർ ആയി അനിൽ മേലേപ്പുറത്തു പുരസ്കാരം ഏറ്റുവാങ്ങി. ശ്രീഹരി ഡൽഹി റിപ്പബ്ലിക് പരേഡ് ക്യാമ്പിൽ പരേഡ് ക്യമ്പിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധികരിച്ചതിന് പ്രത്യേക പുരസ്‌കാരത്തിന് അർഹനായി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ അദ്ധ്യക്ഷനായി.