തൃശൂർ: നാല് ദിവസം നീണ്ട, പശ്ചിമഘട്ടത്തിലെ വന്യജീവികളുടെ ചിത്രപ്രദർശനം 'ബയോം' ലളിത കലാ അക്കാഡമിയിൽ തുടങ്ങി. പ്രകൃതി ഡോക്യുമെന്റെറി സംവിധായകനും വനം വകുപ്പിൽ അസിസ്റ്റന്റ്ര് കണ്‌സർവേറ്ററുമായ പി.എം. പ്രഭു ഉദ്ഘാടനം ചെയ്തു. പ്രശസ്ത നേച്ചർ ഫോട്ടോഗ്രാഫർ പ്രവീൺ പി മോഹൻദാസ് , നിക്കോൺ ഇന്ത്യ പ്രതിനിധി എൻ. രാജശേഖർ, അഭിലാഷ് രവീന്ദ്രൻ, സന്ദീപ് ദാസ് എന്നിവർ പ്രസംഗിച്ചു.
നിക്കോൺ കാമറ ഉപയോഗിക്കുന്ന കേരളത്തിലെ പതിനൊന്നോളം ഫോട്ടോഗ്രാഫർമാർ ചേർന്ന് നടത്തുന്ന പ്രദർശനം പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ടാണെന്ന് സംഘാടകർ അറിയിചു. ബാങ്കിംഗ്, ഐ.ടി മേഖല, എൻജിനിയറിംഗ്, പ്രൊഫഷനൽ ഫോട്ടോഗ്രഫി, ഗവേഷണം തുടങ്ങി വിവിധ മേഖലകളിൽ നിന്നുളളവരാണിവർ.
പ്രദർശനത്തിലെ ചിത്രങ്ങളുടെ വിൽപ്പനയിൽ നിന്ന് വരുന്ന തുക, അടുത്തിടെ മരിച്ച പ്രകൃതി നിരീക്ഷകൻ ബൈജു കെ വാസുദേവന്റെ കുടുംബത്തിനു കൈമാറുവാനാണ് സംഘാടകരുടെ തീരുമാനം. ആദ്യ ദിനം തന്നെ മൂന്ന് ചിത്രങ്ങൾ വിൽപ്പന നടന്നു. മൃദുല മുരളി, അഭിലാഷ് രവീന്ദ്രൻ, അരുൺ വിജയകുമാർ, മുരളിമോഹൻ പി വി, മുഹമ്മദ് സയീർ പി കെ, സലീഷ് മേനാച്ചേരി, സന്ദീപ് ദാസ്, ശശികിരൺ കെ, ശ്രീദേവ് പുതൂർ, സുജിത്ത് സുരേന്ദ്രൻ , വിനോദ് വേണുഗോപാൽ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.