തൃശൂർ: ടോംയാസ് അഡ്വർടൈസിംഗ് മാനേജിംഗ് ഡയറക്ടർ തോമസ് പാവറട്ടിയുടെ 60-ാം ജൻമദിനത്തോട് അനുബന്ധിച്ച് അട്ടപ്പാടിയിൽ കൊലചെയ്യപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് ടോംയാസ് ഒരു ലക്ഷം രൂപ സഹായം നൽകുന്നു. ആഗസ്റ്റ് മൂന്നിന് പേരാമംഗലം ടോംയാസ് ഗാർഡനിലെ ഇലഞ്ഞിത്തറയിൽ വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങിൽ തൃശൂർ അതിരൂപതാ മുൻ വികാരി ജനറാൾ മോൺ. ജോർജ്ജ് അക്കരയും കെ.പി നമ്പൂതിരീസ് ആയുർവേദിക്‌സ് മാനേജിംഗ് ഡയറക്ടർ കെ. ഭവദാസനും ചേർന്ന് മധുവിന്റെ അമ്മ മല്ലിക്ക് സഹായം കൈമാറും.