തൃശൂർ: മണപ്പുറം ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന മണപ്പുറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌കിൽ ഡെവലപ്പിന്റെ ആഭിമുഖ്യത്തിൽ നാലിന് ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. 40ൽ അധികം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ രണ്ടായിരത്തിൽപ്പരം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് മാസ്‌കിൽ ഡയറക്ടർ ഹരിദാസ് മണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വലപ്പാട് കുരിശുപള്ളിക്ക് സമീപം മാഗീത് പബ്ലിക് സ്കൂളിൽ നടക്കുന്ന ഫെസ്റ്റിൽ രജിസ്‌ട്രേഷൻ സൗജന്യമാണ്. രാവിലെ ഒമ്പത് മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. എസ്.എസ്.എൽ.എസി യോഗ്യയുള്ളവർ മുതൽ എം.ബി.എ, ബി.ടെക് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസമുള്ളവർക്കും ഫെസ്റ്റിൽ പങ്കെടുക്കാം. വിശദവിവരങ്ങൾ www.manappuramfoundation.org/jobfest2019, 7594810852, 8943359991 5 94 010052, 8943359291 എന്നീ നമ്പറുകളിൽ ലഭിക്കും. മണപ്പുറം ഫൗണ്ടേഷൻ ഡി.ജി.എം സുഭാഷ് രവി, ജോബിൻ ബേബി, പ്രീത പ്രഭു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.