തൃപ്രയാർ: തളിക്കുളം സ്നേഹതീരത്തോടുള്ള എം.എൽ.എയുടെ അവഗണന അവസാനിപ്പിക്കുക, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സ്നേഹതീരം പുനരുദ്ധാരണത്തിന് സർക്കാർ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് തളിക്കുളം മണ്ഡലം കമ്മിറ്റി ഗീതഗോപി എം.എൽ.എ യുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡി.സി.സി സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഗഫൂർ തളിക്കുളം അദ്ധ്യക്ഷത വഹിച്ചു. മാർച്ച് പൊലീസ് തടഞ്ഞതോടെ എം.എൽ.എയ്ക്ക് നിവേദനം നല്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. അതിനിടെ എതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്യാമ്പ് ഓഫീസിലേക്ക് ഓടിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നേതാക്കളായ വി.ആർ വിജയൻ, കെ. ദിലീപ്കുമാർ, പി.ഐ ഷൗക്കത്തലി, സി.എം നൗഷാദ്, പി.എസ് സുൽഫിക്കർ, പി.എം സിദ്ദിക്ക് തുടങ്ങിയവർ സംസാരിച്ചു.