binu
ബിനു

എരുമപ്പെട്ടി: എയ്യാലിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പന്നിത്തടം അക്കിക്കാവ് റോഡിൽ വർക്ക്ഷോപ് നടത്തുന്ന എയ്യാൽ വീട്ടിൽ ബിനുവാണ് (43) മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ വീട്ടിൽ നിന്നും വർക് ഷോപ്പിലേക്ക് പോകാൻ നിൽക്കവേയാണ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ കുന്നംകുളം സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ : പ്രിയ. മക്കൾ: ഐശ്വര്യ, ആദിഷ..