തൃശൂർ: ജില്ലയിൽ 156 ഇടങ്ങളിൽ സർക്കാരിന്റെ സൗജന്യ വൈ ഫൈ സംവിധാനം. ഇന്റർനെറ്റ് സേവനത്തിന് 10 എം.ബി.പി.എസ് വരെ വേഗമുണ്ടാകും. വൈ ഫൈ പരിധിയിൽ നിന്ന് നിർദ്ദിഷ്ട യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സൗജന്യ വൈഫൈ ഉപയോഗിക്കാം. ഇതിനായി വൈ ഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ വൈ ഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
വിദ്യാഭ്യാസ വികസനം, വിവരവിനിമയം, സഞ്ചാരികൾക്ക് വിവരങ്ങൾ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന ഐ.ടി മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഇലക്ട്രോണിക് ആൻഡ് വിവര സാങ്കേതിക വകുപ്പ് 2500 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. സർക്കാർ 25 കോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ട്.
വൈ ഫൈ സംവിധാനമുള്ളത്
അയ്യന്തോൾ സിവിൽ സ്റ്റേഷൻ
തൃശൂർ കോർപറേഷൻ
അയ്യന്തോൾ സോണൽ ഓഫീസ്
വിവിധ പഞ്ചായത്ത് ഓഫീസുകൾ
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
വിവിധ ബസ് സ്റ്റാൻഡുകൾ
തീർത്ഥാടന കേന്ദ്രങ്ങൾ