temple
ക്ഷേത്ര വാദ്യകലാ അക്കാഡമി വാർഷിക ചടങ്ങിൽ കിഴക്കൂട്ട് അനിയൻ മാരാർ ഭദ്രദീപം തെളിയിക്കുന്നു

തൃശൂർ: ക്ഷേത്ര വാദ്യകലാ അക്കാഡമി ജില്ലാ സമ്മേളനം ഡോ. ടി.എസ്. സുന്ദർ മേനോൻ ഉദ്ഘാടനം ചെയ്തു. കിഴക്കൂട്ട് അനിയൻ മാരാർ ഭദ്രദീപം തെളിച്ചു. വാദ്യകലാ അക്കാഡമി പ്രസിഡന്റ് ഏഷ്യാഡ് ശശി അദ്ധ്യക്ഷനായി. ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ, അന്തിക്കാട് പത്മനാഭൻ, കലാമണ്ഡലം ബലരാമൻ, തൃപ്രയാർ അനിയൻ മാരാർ, ചെറുശേരി ശ്രീകുമാർ മാരാർ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രണവ് പി. മാരാരുടെ തായമ്പകയും ഉണ്ടായിരുന്നു.