തൃശൂർ: അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകലാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ചീഫ് വിപ്പ് കെ. രാജൻ അഭിപ്രായപ്പെട്ടു. പട്ടയം നൽകുന്നതിന് വേണ്ടിയിട്ടുള്ള നിരവധി കടമ്പകൾ മറികടക്കേണ്ടതുണ്ട്. സർക്കാർ പട്ടയം നൽകുന്നതിൽ സമീപ കാലത്തെ മറ്റ് ഏത് സർക്കാരുകളേക്കാൾ പുരോഗതി കൈവരിച്ചിട്ടുണ്ട്.
എന്നാൽ മലയോര പട്ടയം സാദ്ധ്യതകൾക്ക് അനുസരിച്ചു വലിയ രീതിയിൽ മന്നോട്ടു പോകാൻ സാധിച്ചിട്ടില്ല. ഇതിന് കാരണം സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രശനമല്ല. മൂന്നുതരം പട്ടയങ്ങൾ ആണ് മലയോര മേഖലയിൽ ഉള്ളത്. ഇതിലുള്ള നിയമ പ്രശ്‌നങ്ങൾ മറികടക്കാനുള്ള തടസങ്ങളാണ് വൈകുന്നത്. എട്ടിന് ചേരുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.