ചാവക്കാട്: പുന്ന സെന്ററിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഒരാൾ കൂടി മരിച്ചെന്ന് വ്യാജ വാർത്ത. ഇന്നലെ രാത്രി പത്തോടെയാണ് ചികിത്സയിൽ കഴിയുന്ന മറ്റൊരു യുവാവ് കൂടി മരിച്ചെന്ന വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. യുവാവിന്റെ ഫോട്ടോ ഉൾപ്പെടെയാണ് വാർത്ത പ്രചരിക്കുന്നത്. വ്യാജ വാർത്ത പരന്നതോടെ പുന്ന നിവാസികൾ ഭീതിയിലായി.