കയ്പ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിലെ ആറാം വാർഡിലെ ക്രിമറ്റോറിയം ഉടൻ പ്രവർത്തനം തുടങ്ങണമെന്ന് പെരിഞ്ഞനം ഈസ്റ്റ് മരണാനന്തര സമിതി യോഗം ചേർന്ന് ആവശ്യപെട്ടു. കാലങ്ങളായി ക്രിമറ്റോറിയത്തിന്റെ നിർമ്മാണം തുടങ്ങുന്നതിനായി തീരുമാനമെടുത്തിരുന്ന അധികാരികൾ അതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും യോഗത്തിൽ ആവശ്യപെട്ടു. പെരിഞ്ഞനം ഈസ്റ്റ് എസ്.എൻ.ഡി.പി ശാഖ ഗുരുമന്ദിരത്തിൽ ചേർന്ന യോഗത്തിൽ സമിതി വൈസ് പ്രസിഡന്റ് കെ.എസ് ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ കുട്ടൻ, പി.ഡി ശങ്കരനാരായണൻ, ഇ.ആർ കാർത്തികേയൻ മാസ്റ്റർ, വത്സൻ പറപറമ്പിൽ എന്നിവർ സംസാരിച്ചു...