ചാവക്കാട്: കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഇല്ലംനിറ അഞ്ചിന് രാവിലെ ഒമ്പതിനും 9.30നും ഇടയിൽ ക്ഷേത്രം മേൽശാന്തി രാജൻ എമ്പ്രാന്തിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി, സെക്രട്ടറി എ.ആർ. ജയൻ എന്നിവർ അറിയിച്ചു.