saraswathi-kalamela
പെരിഞ്ഞനം ചക്കരപ്പാടം ശ്രീസരസ്വതി വിദ്യാനികേതനിലെ ഈ വർഷത്തെ സ്ഥാനീയ കലാമേള സംഗീത വാദ്യോപകരണ കലാകാരൻ വിശ്വരാജ് വിനയകുമാർ ഉദ്ഘാടനം ചെയ്യുന്നു.വ

കയ്പ്പമംഗലം: പെരിഞ്ഞനം ചക്കരപ്പാടം ശ്രീസരസ്വതി വിദ്യാനികേതനിലെ ഈ വർഷത്തെ സ്ഥാനീയ കലാമേള സംഗീത വാദ്യോപകരണ കലാകാരൻ വിശ്വരാജ് വിനയകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി പ്രസിഡന്റ് കെ.എസ് ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ആർ ജയപ്രകാശ്, സമിതി രക്ഷാധികാരി ഇ.ആർ കാർത്തികേയൻ മാസ്റ്റർ, പ്രധാനാദ്ധ്യാപിക എ. ധന്യ, ട്രഷറർ പി.കെ മുരളീധരൻ, മാതൃസമിതി പ്രസിഡന്റ് സൗമ്യ ബിജോയ്, ആർട്‌സ് ക്ലബ് സെക്രട്ടറി അത്യുജ സുജിത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിശ്വരാജ് വിനയകുമാർ കീബോർഡിൽ സംഗീത പരിപാടി അവതരിപ്പിച്ചു.