മാള: നൈപുണ്യമില്ലാതെ സർട്ടിഫിക്കറ്റ് കൊണ്ട് മാത്രം ശമ്പളം കിട്ടുന്ന കാലം കഴിഞ്ഞുവെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. മാള ഹോളി ഗ്രേസ് അക്കാഡമിയിൽ പുതുതായി തുടങ്ങിയ കോളേജുകളുടെയും കോഴ്‌സുകളുടെയും ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഫലം ആശാവഹമല്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒന്നാമതാകാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് കൂടി ഏതൊരു ജോലി ചെയ്യുന്നവരും അറിഞ്ഞിരിക്കണമെന്നും മന്ത്രി കെ.ടി ജലീൽ വ്യക്തമാക്കി. പ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ടവർക്ക് ഹോളി ഗ്രേസ് നിർമ്മിച്ച് നൽകിയ രണ്ടാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം മന്ത്രി നിർവഹിച്ചു. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷപ്പെടുത്തിയ ഹോളി ഗ്രേസിലെ വിദ്യാർത്ഥി ആരോണിനെ മന്ത്രി ആദരിച്ചു. കോളേജ് ചെയർമാൻ സാനി എടാട്ടൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. സി ആപ്റ്റ് മാനേജിംഗ് ഡയറക്ടർ അബ്ദുൾ റഹ്‌മാൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. നിർമ്മൽ സി. പാത്താടൻ, പ്രൊഫ.കെ. രവീന്ദ്രനാഥ്, ജോസ് കണ്ണമ്പിള്ളി, വക്കച്ചൻ താക്കോൽക്കാരൻ, ശശികുമാർ തുടങ്ങിയവർ സംസാരിച്ചു...