പുതുക്കാട്: അശോക റോഡിൽ ഇരുപതോളം വീടുകളിൽ വ്യാപകമായ ഒച്ചുശല്യത്തെ തുടർന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ മരുന്നു തളിക്കൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു കാളിയേങ്കര, പഞ്ചായത്ത് അംഗം സതി സുധീർ, ആശാ വർക്കർ ജോഷി ജോയ് എന്നിവർ നേതൃത്വം നൽകി. പ്രളയത്തിനു ശേഷമാണ് ഒച്ചു ശല്യം രൂക്ഷമായത്.