മാള: ചിട്ടി വ്യവസായങ്ങൾക്ക് തിരിച്ചടിയായി, വിവിധ രേഖകൾ രജിസ്റ്റർ ഓഫീസുകളിൽ സമർപ്പിക്കുന്നതിനുള്ള ഫീസ് വർദ്ധനവ് പ്രാബല്യത്തിൽ. 2013ൽ അസാധാരണ ഉത്തരവിലൂടെ നിരക്ക് വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ചിട്ടി നടത്തിപ്പുകാരുടെ സംഘടന കോടതിയിൽ നൽകിയ അപ്പീൽ പരിഗണിച്ചായിരുന്നു നിരക്ക് പഴയപടി നിലനിറുത്തിയത്. 2013 - 2014 വർഷത്തെ സംസ്ഥാന ബഡ്ജറ്റിലാണ് ഫീസ് വർദ്ധനവ് പ്രഖ്യാപിച്ചത്. കേരള ചിറ്റ് ഫണ്ട് റൂൾസ് 2012 അനുസരിച്ചാണ് ഭേദഗതി വരുത്തിയത്. 2013 ഡിസംബർ 18 ന് അസാധാരണ നോട്ടിഫിക്കേഷൻ വഴിയാണ് നിരക്ക് വർദ്ധനവ് ഭേദഗതി വരുത്തിയത്. നിരക്ക് വർദ്ധനവ് വലിയ തോതിലാണ് ചിട്ടി വ്യവസായത്തെ ബാധിക്കുക. ചിട്ടി ഉടമകളുടെ സംഘടന നൽകിയ അപ്പീൽ കാലാവധി അവസാനിച്ച് ജൂലായ് 30 മുതലാണ് വർദ്ധിപ്പിച്ച നിരക്ക് പ്രാബല്യത്തിലായത്.
വർദ്ധനവ് ഇങ്ങനെ (പഴയത് ബ്രാക്കറ്റിൽ)
കുറികളുടെ മിനിറ്റ്‌സ് സമർപ്പിക്കുന്നതിന് 20 രൂപ ( 2 രൂപ)
(മാസം ചിട്ടി നറുക്കെടുപ്പും ലേലവും കഴിയുമ്പോൾ 21 ദിവസത്തിനകം അതിന്റെ നടപടികൾ ചിറ്റാളന്മാർ ഒപ്പുവച്ച് രജിസ്ട്രാർക്ക് സമർപ്പിക്കുന്നതാണ് മിനിറ്റ്‌സ്).
കുറി മുടക്കുന്നവരെ നീക്കം ചെയ്യാനുള്ള റിമൂവൽ ഫീസ് 50 രൂപ ( 2രൂപ)
ആ ഒഴിവിലേക്ക് പുതിയ ചിറ്റാളരെ ചേർക്കുന്നതിനുള്ള ഫീസ് 50 രൂപ ( 2രൂപ)
ഓഡിറ്ററുടെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നത് 500 രൂപ ( പൂജ്യം )
....................
നിയമക്കുരുക്കിൽ വലയുന്ന ചിട്ടി വ്യവസായത്തെ പിന്നോട്ടടിക്കുന്ന നിരക്ക് വർദ്ധനവ് പൊരുത്തപ്പെടാൻ കഴിയാത്തത്
ഫോർമാന്മാർ