k-surendran
k surendran

തൃശൂർ: സംസ്ഥാനത്ത് മതഭീകരവാദികൾ അഴിഞ്ഞാട്ടം തുടരുമ്പോൾ അവരെ സഹായിക്കുന്ന നിലപാടാണ് സർക്കാരിനെന്നും എസ്.ഡി.പി.ഐയുടെ ഭീകരതയെ നേരിടുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു.

സി.പി.എം-എസ്.ഡി.പി.ഐ ഒത്തുകളിയെ തുടർന്നാണ് അഭിമന്യു കൊലക്കേസിലെ ചുരുളഴിയാത്തത്. അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനെന്ന് പറഞ്ഞ് മൂന്നു കോടി പിരിച്ച സി.പി.എം പിന്നീട് അവരോട് നീതി കാട്ടിയില്ല. ചാവക്കാട് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം എസ്.ഡി.പി.ഐയുടെ ആസൂത്രണമാണെന്ന് വ്യക്തമായിട്ടും പ്രതികളെ പിടികൂടാനാകാതെ സർക്കാരും പൊലീസും നിസഹായരായി നിൽക്കുകയാണ്. എസ്.ഡി.പി.ഐയുടെ മതതീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ തീരദേശ മേഖലയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുമെന്നും പ്രചാരണം കൂടുതൽ ശക്തമാക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, പട്ടികജാതി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.