പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എളവള്ളി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം.ബി. സിദ്ധാർത്ഥന്റെ രണ്ടാം ചരമവാർഷികദിനം ഈ മാസം 29ന് ആചരിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. യോഗം സി.പി.എം മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു പി.ജി. സുബിദാസ് അദ്ധ്യക്ഷനായി. സി.എഫ്. രാജൻ, ബി.ആർ. സന്തോഷ് എന്നിവർ സംസാരിച്ചു.