മേലൂർ: സർവീസ് സഹകരണ ബാങ്കിന്റ ഹരിതം സഹകരണം 2019 ശനിയാഴ്ച നടക്കും. കാർഷിക സെമിനാർ, കശുമാവിൻ തൈ, ഗ്രോബാഗ് എന്നിവയുടെ വിതരണമാണ് സംഘടിപ്പിക്കുന്നത്. രാവിലെ 9.30ന് ബി.ഡി. ദേവസി എം എൽ .എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എൻ.ജി. സതീഷ് കുമാർ അദ്ധ്യക്ഷനാകും. ഗ്രോബാഗ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു മുഖ്യാതിഥിയാകും. മണ്ണുത്തി കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടി. ജിഗ്ഗിൻ സംയോജിത കൃഷിരീതിയെക്കുറിച്ചുള്ള സെമിനാറിന് നേതൃത്വം നൽകും. സഹകരണ അസി. രജിസ്ട്രാർ സി. സുരേഷ്, സഹകരണ അസി. ഡയറക്ടർ കെ.ഒ. ഡേവീസ്, പഞ്ചായത്ത് അംഗം എം.ടി. ഡേവീസ്, ബാങ്ക് ഭരണസമിതി അംഗങ്ങളായാ, ടി.ഒ. ജോൺസൻ, ഇ.കെ. കൃഷ്ണൻ എന്നിവർ പ്രസംഗിക്കും