ചാലക്കുടി: മുരിങ്ങൂർ ശ്രീ ചീനിക്കൽ ഭഗവതി ക്ഷേത്ര സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന രാമായണം പ്രശ്‌നോത്തരി മത്സരം ആഗസ്റ്റ് 11ന് നടക്കും. രാമായണവും, രാമകഥാ സാഹിത്യവും എന്ന വിഷയത്തിൽ ജൂനിയർ, സീനിയർ വിഭാഗത്തിലായി നടത്തുന്ന പ്രശ്‌നോത്തരി രാവിലെ ഒമ്പതിന് സമാജം ഹാളിൽ ആരംഭിക്കും. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകും. വിവരങ്ങൾക്ക് ഫോൺ: 9349848000, 9847698119.